ബിജെപി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച്‌ എല്‍ഡിഎഫിനെ തകര്‍ക്കാൻ ശ്രമിക്കുന്നു, മുഖ്യമന്ത്രി

കോഴിക്കോട്.ബിജെപി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച്‌ എല്‍ഡിഎഫിനെ തകര്‍ക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇവര്‍ നേരിടുന്നത് കേരളത്തിനെയാണ് അല്ലാതെ എല്‍ഡിഎഫിനെയല്ലെന്ന് പറഞ്ഞ മുഖ്യന്‍ നാടിന്റെ വികസം തടയാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഇപ്പോഴും കോണ്‍ഗ്രസിനും യുഡിഎഫിനും ഇടത് മുന്നണിക്ക് തുടര്‍ഭരണം കിട്ടിയതിന്റെ വലിയ നിരാശ ഉണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാൻ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്.

ജനങ്ങളില്‍ ഉള്ള വിശ്വാസ്യത തകര്‍ക്കുകയും ജനങ്ങളില്‍ ആശയ കുഴപ്പം ഉണ്ടാക്കുകയുമാണ് അവരുടെ ലക്ഷ്യം. അതിനുള്ള നല്ല വഴി ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ ഉന്നയിക്കുക എന്ന രീതിയാണ്. തുടക്കം മുതല്‍ ഉള്ള സമീപനമാണ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനോട് സ്വീകരിച്ചത്. ഇതിന് മുൻപ് തന്നെ ബിജെപിയുമായി അന്തര്‍ധാര സജീവമായിരുന്നു. കോണ്‍ഗ്രസിനെ എപ്പോള്‍ വേണമെങ്കിലും അടിയോടെ വാരാം എന്ന ചിന്ത ബിജെപിക്ക് ഉണ്ടായിരുന്നു.

ജനങ്ങള്‍ സര്‍ക്കാരിന് ഒപ്പമാണ്. നാടിന്റെ വികസനത്തിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനെ എങ്ങനെ മോശമാക്കി കാണിക്കാൻ പറ്റുമെന്നുള്ള പ്രചാര വേല നടക്കുന്നുണ്ട്. നവ കേരള സദസ്സിന്റെ വഴിയില്‍ അണി നിരക്കുന്നതില്‍ എല്ലാ പ്രായക്കാരും ഉണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ആശിര്‍വദിക്കാൻ ഓടി എത്തുന്നു. ആരും നിര്‍ബന്ധിച്ച്‌ കൊണ്ട് വന്നതല്ല ഇവരെയൊന്നും. സദസ്സില്‍ പോലും മണിക്കൂറുകള്‍ക്ക് മുന്നേ ആളുകള്‍ വരുന്നു. സുതാര്യമായ ഈ പരിപാടിയെ കള്ളപ്പണത്തിന്റെ പരിപാടിയെന്ന് ചിലര്‍ വിളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement