അതിശക്തമായ മഴയില്‍ തലസ്ഥാനത്ത് നഗരഹൃദയത്തിലെ പലയിടങ്ങളും വെളളത്തില്‍ മുങ്ങി

തിരുവനന്തപുരം.ഇന്ന് പുലർച്ചെ വരെ പെയ്ത അതിശക്തമായ മഴയില്‍ തലസ്ഥാനത്ത് നഗരഹൃദയത്തിലെ പലയിടങ്ങളും വെളളത്തില്‍ മുങ്ങി. ഗ്രാമീണ – മലയോര മേഖലകളില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇടുക്കിയിലെ ചെറുഡാമുകളില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയിരിക്കുകയാണ്. റവന്യൂവകുപ്പ് യോഗം ചേർന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി

തലസ്ഥാനത്തെ കാഴ്ചകളാണിത്. ഒരുരാത്രിയിലെ മഴയില്‍ നഗരത്തിലെ പല പ്രധാന സ്ഥലങ്ങളും വെളളത്തില്‍ മുങ്ങി. പല വീടുകളുടെയും മേല്‍ക്കൂര വരെ വെളളം പൊങ്ങി. നിരവധി വാഹനങ്ങളും വെളളത്തിനടിയിലാണ്. കിടപ്പുരോഗികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ നിരവധി പേർ വീടുകളില്‍ കുടുങ്ങി. നേരം പുലർന്നോഴാണ് പലരും വീടുകളില്‍ വെളളം കയറിയ വിവരം അറിയുന്നത്

നഗരത്തിലെ പ്രധാന ഇടങ്ങള്‍ പലതും ഇപ്പോഴും വെളളത്തിനടയിലാണ്. ഫയർഫോഴ്സ് അംഗങ്ങളും സ്കൂബാ ടീമും ഇന്നലെ രാത്രി മുതല്‍ വെളളം കയറിയ ഇടങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.

  1. ചെമ്പഴന്തിയില്‍ മണ്ണിടിഞ്ഞ് വീണ് നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. പ്രദേശത്ത് പലയിടങ്ങളിലും മരം കടംപുഴകി വീണ് ഗതാഗത തടസ്സവുമുണ്ടായിട്ടുണ്ട്. ശക്തമായ മഴയില്‍ നീരൊഴുക്ക് വർദ്ധിച്ചതോടെ ഇടുക്കിയില്‍ ചെറു ഡാമുകളിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തി. പൊന്മുടി, പാമ്പള ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മുതിരപ്പുഴ ആറിന്റെയും പെരിയാറിന്റെയും തീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ കനത്തതോടെ റവന്യൂവകുപ്പ് യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി

നിലവില്‍ നേരിയ ശമനമുണ്ടെങ്കിലും ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Advertisement