ഇന്ത്യ – ഓസ്ട്രേലിയ ട്വൻ്റി20 മത്സരത്തിനായുള്ള ടിക്കറ്റുകൾ സിനിമാതാരം കീർത്തി സുരേഷ് പ്രകാശനം ചെയ്തു

Advertisement

തിരുവനന്തപുരം . കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ട്വൻ്റി20 മത്സരത്തിനായുള്ള ടിക്കറ്റുകൾ പ്രകാശനം ചെയ്തു. സിനിമാതാരം കീർത്തി സുരേഷ് ആണ് ടിക്കറ്റുകളുടെ പ്രകാശനം നിർവഹിച്ചത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 750 രൂപയാണ്. വിദ്യാർത്ഥികൾക്കായി സ്കൂളിന്റെയോ കോളേജിന്റെയോ അനുമതി പത്രത്തോടെ എത്തുന്നവർക്ക് 350 രൂപയുടെ ടിക്കറ്റ് ലഭ്യമാകും. പേടിഎം ഇൻസൈഡർ എന്ന അപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ മാസം 26ന് വൈകുന്നേരം 7 മണിമുതലാണ് ഇന്ത്യ – ഓസ്ട്രേലിയ ട്വൻ്റി 20 മത്സരം.
ടിക്കറ്റ് പ്രകാശന ചടങ്ങിൽ വച്ച് വനിതാ ക്രിക്കറ്റ് താരം മിന്നുമണിയെ കെസിഎ ആദരിച്ചു. കെസിഎ വനിതാ ക്രിക്കറ്റിന്റെ ഗുഡ് വിൽ അംബാസിഡറായി കീർത്തി സുരേഷിനെ തെരഞ്ഞെടുത്തു.

Advertisement