ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു ; 7 പേർക്ക് പരിക്ക്

Advertisement

പത്തനംതിട്ട :ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹയ്ക്കും പുതുക്കാടിനും ഇടയിലാണ് ബസ് മറിഞ്ഞത്. ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.ബസ്സിൽ 34 തീർത്ഥാടകരാണുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘത്തിനാണ് അപകടം ഉണ്ടായത്.ഇന്ന് രാവിലെ 5.45 ഓടെയാണ് സംഭവം.

Advertisement