എട്ടുവ‍ര്‍ഷത്തിന് ശേഷം നീല കുപ്പായം അഴിച്ചുവച്ച് കെഎസ്ആർടിസി ജീവനക്കാർ

Advertisement

എട്ടുവ‍ര്‍ഷത്തിന് ശേഷം നീല കുപ്പായം അഴിച്ചുവച്ച് കെഎസ്ആർടിസി ജീവനക്കാർ കാക്കിയിലേക്ക് മടങ്ങുന്നു.
കണ്ടക്ട‍ര്‍, ഡ്രൈവ‍ര്‍ വിഭാഗങ്ങള്‍ക്ക് കാക്കി പാന്റ്സും കാക്കി അരക്കൈ ഷര്‍ട്ടും വനിത കണ്ടക്ട‍ര്‍മാര്‍ക്ക് കാക്കി ചുറിദാറും ഓവ‍ര്‍ക്കോട്ടുമാണ് വേഷം. വനിതാ കണ്ടക്ടര്‍മാരു ഹാപ്പി. 
പെന്‍ നമ്പ‍ര്‍ രേഖപ്പെടുത്തിയ നെയിം ബോ‍ര്‍ഡും ധരിക്കണം. ഇന്‍സ്പെക്ടര്‍മാര്‍ക്ക് കാക്കി സഫാരി സ്യൂട്ടാണ് യൂണിഫോം. അതേസമയം. നിലവില്‍ കാക്കി ധരിച്ചുകൊണ്ടിരിക്കുന്ന മെക്കാനിക്കല്‍ വിഭാഗത്തിനെ നീല നിറത്തിലേക്ക് മാറ്റുമെന്നും പ്യൂണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് യൂണിഫോം വേണ്ടെന്നും ഉത്തരവിലുണ്ട്. ഓരോ ജീവനക്കാരനും രണ്ടു ജോഡി യൂണിഫോം ആണ് നല്‍കുക. ഇതിനായി തുണിക്ക് വേണ്ടിയുള്ള ഓര്‍ഡ‍ര്‍ കേരള ടെക്സ്റ്റൈല്‍ കോ‍ര്‍പ്പറേഷന് നല്‍കിക്കഴിഞ്ഞു.

Advertisement