ആർ രാമചന്ദ്രൻ നിര്യാതനായി

Advertisement

കരുനാഗപ്പള്ളി. മു എം എൽ എയും സി പി ഐ നേതാവുമായ ആർ രാമചന്ദ്രൻ (71) നിര്യാതനായി. ഉദര രോഗബാധിതനായി ചികിൽസയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ പുലർച്ചെ 4.30 ന് ആയിരുന്നു അന്ത്യം.

ജില്ലാ പഞ്ചായത്ത് അംഗം,
സി പി ഐ മുൻ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, സിഡ്ക്കോ ചെയർമാൻ,കരുനാഗപ്പള്ളി അർബർ സഹകരണ ബാങ്ക് പ്രസിഡന്റ്,എൽ ഡി എഫ് ജlല്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്നു.


സംസ്കാരം നാളെ കരുനാഗപ്പള്ളി കല്ലേലിഭാഗം കളത്തിൽ വീട്ടുവളപ്പിൽ നടക്കും.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും


സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം.
ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദർശനം ഉണ്ടാകും.

ഭാര്യ : പ്രിയദർശിനി (റിട്ട:അസിസ്റ്റന്റ് കമ്മീഷണർ, ട്രാവൻകൂർ ദേവസ്വം ബോർഡ്)
മകൾ :- ദീപ ചന്ദ്രൻ മരുമകൻ :- അനിൽ കുമാർ

Advertisement