ഇടിഞ്ഞകുഴി പൈപ്പ് മുക്കിൽകാറിൽ ബൈക്ക് ഇടിച്ച് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു

Advertisement

കുന്നത്തൂർ:കൊട്ടാരക്കര പ്രധാന പാതയിൽ ഇടിഞ്ഞകുഴി പൈപ്പ് മുക്കിന് സമീപം
കാറിൽ ബൈക്ക് ഇടിച്ച് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു.പുത്തൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനായ കുന്നത്തൂർ തൂമ്പിൻപുറം സ്വദേശി പ്രതുൽ (23) ആണ് മരിച്ചത്.ഇന്ന് (തിങ്കൾ ) രാത്രിയിലാണ് അപകടം നടന്നത്.അമിത വേഗതയിൽ എത്തിയ
ബൈക്ക് കാറിൽ ഇടിച്ച് മറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചിരുന്ന പ്രതുൽ സ്വകാര്യ ബസിന് അടിയിലേക്ക് പതിക്കുകയായിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisement