കൊല്ലം ജില്ലാ കലോത്സവം ഒരുക്കങ്ങളുമായി കൊല്ലം റൂറൽ പോലീസ്

കൊല്ലം: നവംബർ ഇരുപതാം തീയതി മുതൽ 24ആം തീയതി വരെ കുണ്ടറയിൽ നടക്കുന്ന കൊല്ലം ജില്ലാ കലോത്സവത്തിന് കൊല്ലം റൂറൽ പോലീസ്എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തി. ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനും പ്രത്യേകം പ്രത്യേകം വിഭാഗങ്ങളായി തിരിച്ച് സ്കീം തയ്യാറാക്കി

എല്ലാ വേദികളിലും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിലാണ് സ്കീം തയ്യാറാക്കിയിരിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട് പ്രധാന വേദിക്ക് സമീപം പോലീസ് കൺട്രോൾ റൂം ആരംഭിച്ചു ആയതിന് പ്രത്യേക മൊബൈൽ നമ്പറും ലഭ്യമാണ് . കൂടാതെ കലോത്സവത്തിനായി എത്തുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകൾ അടങ്ങിയ ലഘുലേഖകൾ സോഷ്യൽ മീഡിയ മുഖേനയും അല്ലാതെയും വിതരണം ചെയ്യുന്നതിനും സജ്ജീകരണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

13 വേദികളിലായി നടക്കുന്ന കലോത്സവം പ്രധാനമായും കൊല്ലം കുണ്ടറ റോഡിലും കുണ്ടറ കണ്ണനല്ലൂർ റോഡിലും കൊല്ലം തേനി ദേശീയപാതയിലും സമീപമുള്ള സ്കൂളുകളിലാണ് നടക്കുന്നത് . കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ഗതാഗത ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട് .ഭക്ഷണശാല ഇളമ്പള്ളൂർ ജംഗ്ഷനിലുള്ള സ്കൂളിൽ ആയതുകൊണ്ട് അവിടെയും ഗതാഗത തടസ്സം ഉണ്ടാവാതിരിക്കുവാൻ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി ആവശ്യമായ വയർലെസ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്

ഗതാഗത ക്രമീകരണം
കൊല്ലം ജില്ലാ കലോത്സവത്തോടനുബന്ധിച്ച് നവംബർ 20 മുതൽ 24 വരെ ഉള്ള ദിവസങ്ങളിൽ കുണ്ടറയിൽ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു
1 അഞ്ചാലുംമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ലെവൽ ക്രോസ് പ്രവേശിക്കാതെ ഇടത്തേക്ക് തിരിഞ്ഞ് പോലീസ് സ്റ്റേഷന് മുമ്പിലൂടെ കച്ചേരിമുക്ക് വഴി മുക്കട ജംഗ്ഷൻ വഴി ആവശ്യമുള്ള സ്ഥലത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്.

  1. കല്ലട ഭാഗത്ത് നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മൃഗാശുപത്രി ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് നാന്ത്രിക്കൽ ജംഗ്ഷനിലെത്തി പോകേണ്ടതാണ്
  2. നാന്തിരിക്കൽ ജംഗ്ഷനിൽ നിന്നും മൃഗാശുപത്രിയിലേക്ക് പോകുന്ന റോഡ് പൂർണമായും വൺവേ സംവിധാനം ആയിരിക്കും
  3. കൊട്ടാരക്കര ഭാഗത്തുനിന്നും വരുന്ന ടിപ്പർ , ടോറസ് , നാഷണൽ പെർമിറ്റ് ലോറികൾ എന്നിവ പോലെയുള്ള വാഹനങ്ങൾ ആശുപത്രി മുക്കിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പെരുമ്പുഴ വഴി കൊല്ലത്തേക്ക് പോകേണ്ടതാണ്
  4. കൊല്ലത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ കേരള പുരത്തുനിന്നും വലത്തേക്ക് തിരിഞ്ഞ് പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി മുക്കിലെത്തി കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ടതാണ്
  5. പ്രധാന റോഡുകളുടെ വശങ്ങളിലുള്ള അനധികൃത പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്
    7 കലോത്സവത്തിനായി വരുന്ന വാഹനങ്ങൾ ആയതിനായി ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലത്ത് മാത്രം പാർക്ക് ചെയ്യേണ്ടതാണ്. അവശ്യ സാഹചര്യങ്ങളിൽ
    ബന്ധപ്പെടേണ്ട നമ്പറുകൾ
    കലോത്സവ വേദി കൺട്രോൾ റൂം 9497907780, കൺട്രോൾ റൂം കൊല്ലം റൂറൽ 04742450100, കുണ്ടറ പോലീസ് സ്റ്റേഷൻ 9497980193, 9497980195, 04742547239
Advertisement