കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം, മുസ്ലീം ലീഗിൽ അതൃപ്തി പുകയുന്നു

കോഴിക്കോട്.കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനത്തെ ചൊല്ലി മുസ്ലീം ലീഗിൽ അതൃപ്തി പുകയുന്നു. ഇന്ന് ചേരുന്ന ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയോഗത്തിൽ വിഷയം ചർച്ചയാകും. പാണക്കാട് സാദിക്കലി തങ്ങളെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനം.
കഴിഞ്ഞ ദിവസം പി അബ്ദുൾ ഹമീദ് എംഎൽഎ യെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മലപ്പുറത്തെ ലീഗ് ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. അതേ സമയം ഡയറക്ടർ ബോർഡ് സ്ഥാനം ഏറ്റെടുത്തിനെ പരസ്യമായി വിമർശിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. എന്നാൽ യുഡിഎഫിലെ പല ഘടകകക്ഷികൾക്കും വിഷയത്തിൽ കടുത്ത അതൃപ്തിയാണ് ഉള്ളത്

പി അബ്ദുൾ ഹമീദ് എംഎൽഎ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുന്നതിൽ മുസ്ലിം ലീഗിനുള്ളിൽ കൂടിയാലോചന നടന്നിട്ടില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
സഹകരണ മേഖലയിൽ സിപിഐഎമ്മുമായുള്ള ലീഗിന്റെ ചങ്ങാത്തത്തിൽ സമസ്തയ്ക്കും അതൃപ്തി. പലസ്തീൻ വിഷയത്തിൽ സിപിഐഎമ്മുമായി കൈകോർക്കാത്ത ലീഗ് ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങളിൽ കൂട്ടുകൂടുന്നുണ്ടെന്നും സമസ്ത മുശാവറ അംഗം ഉമ്മൻ ഫൈസി മുക്കം വിമര്‍ശിച്ചു.

മുസ്ലീംലീഗ് എംഎൽഎ പി അബ്ദുൾ ഹമീദ് കേരളാ ബാങ്ക് ഡയറക്ടറായതിൽ
കോൺഗ്രസിനകത്തും യുഡിഎഫിലും അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് എതിരഭിപ്രായം തുറന്ന് പറഞ്ഞ് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തില്‍ കൂടിയാലോചനകള്‍ നടന്നിട്ടില്ല. പാണക്കാട് സാദിക്കലി തങ്ങളുമായി വിഷയം ചർച്ച ചെയ്യും.

പി അബ്ദുൾ ഹമീദ് എംഎൽഎ യെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മലപ്പുറത്തെ ലീഗ് ഓഫീസിന് മുന്നിൽ പോസ്റ്റർ പതിച്ചതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ഇതിനിടെ വിഷയത്തിൽ ലീഗിനെ വിമർശിച്ച് സമസ്തയും രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങളിൽ സിപിഐഎമ്മുമായി കൈകോർക്കുന്നവർ ഇടത്പക്ഷം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ വിട്ട് നിൽക്കുന്നു എന്നായിരുന്നു ലീഗിനെ പരോക്ഷമായി വിമർശിച്ചു കൊണ്ടുള്ള ഉമ്മർ ഫൈസി മുക്കത്തിന്റെ പ്രസംഗം.

ഡയറക്ടർ ബോർഡ് സ്ഥാനം ഏറ്റെടുത്തിനെ പരസ്യമായി വിമർശിക്കാൻ കോണ്ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. എന്നാൽ പ്രതിപക്ഷത്തെ പൊട്ടിത്തെറി ഭാവിയിൽ വലിയ രാഷ്ട്രീയ ലാഭം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലില്‍ ആണ് സിപിഎം

Advertisement