തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം.തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. 10 ഗ്രാം കൊക്കൈനും 16 ഗ്രാം എം ഡി എം എയുമായി കൊല്ലം അയത്തിൽ സ്വദേശി ഫൈസൽ ബഷീർ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എൽ എസ് ഡി വിൽപ്പന നടത്തിയതിന് ദുബൈയിൽ ആറു വർഷം തടവുശിക്ഷ അനുഭവിച്ച ആളാണ് ഫൈസൽ. ആറു മാസം മുൻപാണ് ഇയാൾ തിരികയെത്തിയത്.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് നർക്കോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു ബി എലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഡൽഹി ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ മാരക ലഹരി മരുന്നുകൾ എത്തിക്കുന്നത് എന്ന് എക്സൈസ് വ്യക്തമാക്കി. വിദേശ മാഫിയകളുമായി ഇയാൾക്കുള്ള ബന്ധം ഉൾപ്പെടെ എക്സൈസ് പരിശോധിച്ചു വരികയാണ്.

Advertisement