എ ഐ വൈ എഫ് തിരുവല്ലറെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

തിരുവല്ല: ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കുക, റയിൽവേ അവഗണന അവസാനിപ്പിക്കുക,പാസഞ്ചർ ട്രയിനുകളുടെ കോച്ചുകൾ വർദ്ധിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു എഐവൈഎഫ് പത്തനംതിട്ട ജില്ലാ കമ്മറ്റി നടത്തിയ തിരുവല്ല റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ആർ.ജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് സുഹാസ് എം ഹനീഫ്, സെക്രട്ടറി എസ്.അഖിൽ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, ബൈജു മുണ്ടപ്പള്ളി, ജോബി പി തോമസ്, ബിബിൻ എബ്രഹാം, അഞ്ജലി,അനീഷ് വിഷ്ണു ഭാസ്‌ക്കർ, എന്നിവർ സംസാരിച്ചു.

Advertisement