തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്; രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസറോട് ഹൈക്കോടതി

Advertisement

തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ടി.ആര്‍. രവിയുടേതാണ് നിര്‍ദേശം. ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ റിട്ടേണിങ് ഓഫീസര്‍ കോടതിയില്‍ അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹാജരാക്കണം. ഈ മാസം 9നാണ് ഹൈക്കോടതി അടുത്ത ഹര്‍ജി പരിഗണിക്കുക.
അതേസമയം എസ്എഫ്ഐയുടെ കെ.എസ്. അനിരുദ്ധ് സ്ഥാനമേറ്റാല്‍ ചെയര്‍മാനായി ചുമതലയേറ്റാല്‍ അത് താല്‍ക്കാലികമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രിന്‍സിപ്പല്‍, റിട്ടേണിങ് ഓഫീസര്‍, അനിരുദ്ധ്, വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. തൃശൂര്‍ കേരള വര്‍മ കോളജില്‍ ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീ കൗണ്ടിങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായ കെഎസ്യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം. ശ്രീക്കുട്ടനായി അഡ്വ. മാത്യു കുഴല്‍ നാടന്‍ ഹാജരായി.

Advertisement