പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ആര്യാടന്‍ ഷൗക്കത്തിനെയും ക്ഷണിക്കും, എംവി ഗോവിന്ദന്‍

തിരുവനന്തപുരം.സി.പി.എം നടത്തുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ആര്യാടന്‍ ഷൗക്കത്തിനെയും സമാന ചിന്താഗതിയുള്ള കോണ്‍ഗ്രസ് നേതാക്കളേയും ക്ഷണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കോണ്‍ഗ്രസ് വിലക്കുള്ളതുകൊണ്ടാണ് ലീഗ് റാലിയില്‍ പങ്കെടുക്കാത്തത്. എന്നാല്‍ ലീഗിന്റെ അണികള്‍ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്തിനു നോട്ടീസ് നല്‍കിയതില്‍ നിന്നുതന്നെ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് പാലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
11 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യവുമായി ബന്ധപ്പെട്ട എല്ലാവരേയും ക്ഷണിക്കും. ലീഗിനെ ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസിന്റെ വിലക്ക് കാരണമാണ് പങ്കെടുക്കാത്തത്. ലീഗ് അണികള്‍ പരിപാടിയില്‍ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്തിനെപ്പോലെ ചിന്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളേയും ക്ഷണിക്കും.

ലീഗിനെ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്നത് ഒറ്റപ്പെട്ട നിലപാടല്ല. വര്‍ഗീയ ശക്തികള്‍ ഒഴിച്ച് മുഴുവന്‍ പേരെയും അണിനിരത്തിയാണ് ഏക സിവില്‍ കോഡിനെതിരെ സമരം നടത്തിയത്. ലീഗിനെ മുന്നണിയുടെ ഭാഗമാക്കുമെന്ന് കോണ്‍ഗ്രസിന് ഉല്‍കണ്ഠ വേണ്ടെന്നും ഇത് രാഷ്ട്രീയ കൂട്ട് കെട്ടല്ലെന്നും എം.വി.ഗോവിന്ദന്‍.

സംസ്ഥാനത്ത് ധൂര്‍ത്ത് എന്നു പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അവകാശമാണെന്നും ഭരണഘടനാ പരമായ കാര്യങ്ങള്‍ പോലും ചെയ്യാത്ത ആളുടെ വാക്കിന് മറുപടിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Advertisement