കളമശ്ശേരി സ്ഫോടനം: മുഖ്യമന്ത്രി കളമശ്ശേരിയിൽ എത്തി

കൊച്ചി: ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ കാണാൻ തിരുവനന്തപുരത്തെ സർവകക്ഷിയോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ  കളമശേരിയിലെത്തി. സ്‌ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററിലാണ്  കളമശേരിയിലേക്കു സംഘം എത്തിയത്. ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നു.

Advertisement