കൊല്ലത്ത് സപ്ലയറെ ആക്രമിച്ച പ്രതി മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റത്തിന് ശ്രമിച്ചു

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലത്ത് ഭക്ഷണം തീർന്നെന്ന് പറഞ്ഞ സപ്ലയറെ ആക്രമിച്ച പ്രതി ശബരിനാഥ് മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം അഴിച്ചു വിട്ടതായി പരാതി. വൈദ്യ പരിശോധനയ്ക്കായി കൊല്ലം ജില്ല ആശുപത്രിയിൽ ശബരി നാഥിനെ കൊണ്ടുവന്നപ്പോൾ അക്രമം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കുവാനും കയ്യേറ്റത്തിനും ശ്രമിച്ചതായാണ് പരാതി.


കേരളകൗമുദി ജീവനക്കാരനായ പ്രസൂണിനെയാണ് അസഭ്യം പറഞ്ഞുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചത് വാർത്ത നൽകിയാൽ കൊന്നുകളയും എന്നും ശബരി നാഥ്‌ ഭീഷണിപ്പെടുത്തി. കേരള കൗമുദി ഫോട്ടോഗ്രാഫർ ശ്രീധർ ലാലും ഒപ്പമുണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു.

Advertisement