വയനാട് കോൺഗ്രസിലെ ഭിന്നത: ഇന്ന് തന്നെ തല്ല് നിർത്തിക്കോണമെന്ന ശാസനയുമായി വിഡി സതീശൻ

വയനാട്: വയനാട്ടിൽ കോൺഗ്രസ് പാർട്ടിയിലെ ഭിന്നതക്കെതിരെ പരസ്യ ശാസനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തല്ല് ഇന്ന് തന്നെ നിർത്തിക്കോണം. സദസ്സിൽ ഉള്ളവരോടല്ല താനിത് പറയുന്നത്. മറിച്ച് വേദിയിൽ ഇരിക്കുന്നവരോടാണ്. ഇതൊരു ഭീഷണിയായി തന്നെ കണ്ടോളൂവെന്നും വയനാട് ജില്ലാ സ്‌പെഷ്യൽ കൺവെൻഷനിൽ സംസാരിക്കവെ സതീശൻ പറഞ്ഞു

സ്വന്തം ബൂത്ത് കമ്മിറ്റി ഉണ്ടാക്കാത്ത നേതാക്കളെ ചോദ്യം ചെയ്യണം. അല്ലെങ്കിൽ ഒന്ന് കളിയാക്കണം. എന്നാലേ ഈ നേതാക്കൾ പഠിക്കൂവെന്നും സതീശൻ പറഞ്ഞു. നേതാക്കൾ എല്ലാ വിയോജിപ്പും മാറ്റിവെച്ച് സ്‌നേഹത്തോടെ ഇടപഴകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ ചിതറിപ്പോകരുത്. പാർട്ടിയെ ഉണ്ടാക്കാനാണ് നോക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.

Advertisement