ബിയർ ബോട്ടിൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

പന്തളം.ഷൈൻസ് ബാറിന്റെ പിന്നിലുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ചുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.ബിയർ ബോട്ടിൽ കൊണ്ട് കുത്തിയാണ് പരിക്കേൽപ്പിച്ചത്. കുടശ്ശനാട് മാവിള ജംഗ്ഷനിൽ താമസിക്കുന്ന മോൻസി (29)ക്കാണ് കുത്തേറ്റത്.

ഇയാൾ പാലക്കാട്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്. ബുധനാഴ്ച രാത്രി 10
മണിയോടാണ് സംഭവം. കുത്തിയത് കടക്കാട് സ്വദേശി എന്ന് സൂചന

കുത്തേറ്റയാളെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി

Advertisement