സുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്. പുതിയങ്ങാടിയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
പുതിയങ്ങാടിയിലെ പള്ളിക്കണ്ടി ഫൈറൂസ് ആണ് അറസ്റ്റിലായത്. സുഹൃത്ത് പള്ളിക്കണ്ടി ഷാനിർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. സുഹൃത്തുക്കളായ ഇരുവരും പതിവ് പോലെ മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. മദ്യപിച്ച ശേഷം ഫൈറൂസ് പ്രദേശവാസികളോട് പ്രകോപനപരമായി പെരുമാറി. ഇതിൽ നിന്ന് ഷാനിർ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം. വാക്ക് തർക്കം മൂർച്ഛിച്ചതോടെ ഫൈറൂസ് സുഹൃത്തായ ഷാനിറിനെ ആയുധമുപയോഗിച്ചു ക്രൂരമായി പരുക്കേല്പിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ഷാനിറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. പ്രതിയായ ഫൈറൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement