ട്രിപ്പിൾ സ്വർണം ഓടി നേടി ജെ ബിജോയ്

Advertisement

കുന്നംകുളം. പരിശീലിക്കാൻ നാട്ടിൽ നല്ലൊരു ഗ്രൗണ്ട് പോലുമില്ലാത്ത പരിമിതിക്കുള്ളിൽ നിന്നും സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രിപ്പിൾ സ്വർണം ഓടി നേടിയിരിക്കുകയാണ് പാലക്കാട് ചിറ്റൂർ ജി.ബി.എച്ച്.എസ്.എസിലെ ജെ. ബിജോയ്. കഴിഞ്ഞ കായികമേളയിലും ബിജോയ് ട്രിബിൾ നേടിയിരുന്നു. അതിനു മുൻപ് കായികമേളയിലെ ട്രിപ്പിൾ ബിജോയിയുടെ സഹോദരൻ്റെ വകയായിരുന്നു.

800 മീറ്ററിൽ മീറ്റ് റെക്കോർഡോടെയാണ് ബിജോയ് ഓടി കയറുന്നത്. ഈ കായികമേളയിലെ മൂന്നാമത്തെ സ്വർണം. 3000 മീറ്ററിലും, 1500 മീറ്ററിലും നേരത്തേ സ്വർണ്ണം നേടിയിരുന്നു. പരിശീലിക്കാൻ നാട്ടിൽ നല്ലൊരു ഗ്രൗണ്ട് പോലുമില്ലാത്ത പരിമിതിക്കുള്ളിൽ നിന്നാണ് ബിജോയിയുടെ വരവ്. 30 കിലോമീറ്ററിൽ അധികം യാത്രചെയ്ത് പരിശീലനം നടത്തി സ്കൂളിൽ വൈകിയെത്തും.

തുടർച്ചയായ രണ്ടാം കായികമേളയിലും ട്രിപ്പിൾ സ്വർണ്ണം നേടിയ ബിജോയിയുടെ സഹോദരനാണ് റിജോയ്. റിജോയിക്കും കായികമേളയിൽ നിന്ന് ട്രിപ്പിൾ ലഭിച്ചിട്ടുണ്ട്. ദേശീയ കായികമേളയിൽ കേരളത്തിനുവേണ്ടി മത്സരിക്കാൻ തയ്യാറെടുക്കുകയാണ് റിജോയ് ഇപ്പോൾ.

ചെത്ത് തൊഴിലാളിയായ ഇവരുടെ അച്ഛനും പഴയ അത്ലറ്റ് ആയിരുന്നു. ഈ കായിക കുടുംബത്തിൽ സംസ്ഥാനത്തിനും രാജ്യത്തിനും ഇനിയും പ്രതീക്ഷകൾ ഏറെയുണ്ട്.

Advertisement