സംസ്ഥാനത്ത് പിടിതരാതെ പകർച്ച പനി ,ഇന്നലെ മാത്രം 6 മരണം

ഇരുപത് ദിവസം കൊണ്ട് സംസ്ഥാനത്തുണ്ടായത് 50 പനിമരണങ്ങൾ

തിരുവനന്തപുരം. സംസ്ഥാനത്ത് കാലാവസ്ഥപോലെ പിടിതരാതെ പകർച്ച പനി. ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണം കുറയുന്നില്ല. ഇന്നലെ 59 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഡെങ്കി ബാധിതർ കൂടുതൽ.   20 പേർ. ഇന്നലെ എട്ട് പേർക്ക് എലിപ്പനിയും 74 പേർക്ക് ചിക്കൻ പോക്സും സ്ഥിരീകരിച്ചു. പനി ബാധിച്ച് ഇന്നലെ 7932 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സതേടിയത്. ഡെങ്കിപ്പനിയിലും – എലിപ്പനിയിലും ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ.

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷം. ഡെങ്കിപ്പനി, എലിപ്പനി കേസുകളിൽ നാൾക്കുനാൾ വർധന.
ഇന്നലെ ഡെങ്കി പനി സ്ഥിരീകരിച്ചത് 59 പേർക്ക്,.ആശുപത്രികളിൽ ചികിത്സസ തേടിയ 233 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. എറണാകുളത്ത് ഇന്നലെ 20 പേർക്കും, തിരുവനന്തപുരത്ത് 19 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു .എട്ട് പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 24 പേർക്ക് എലിപ്പനി സംശയിക്കുകയും ചെയ്യുന്നു. പനി ബാധിച്ച് ഇന്നലെ മാത്രം 6 മരണം.ആറ് മരണവും എലിപ്പനി മൂലം എന്ന് സംശയം.രണ്ടു മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു..

ചിക്കൻപോക്സ് ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. 74 പേർക്കാണ് ഇന്നലെ ചിക്കൻ പോക്സ് സ്ഥിരീകരിച്ചത്. കുട്ടികളിലെ തക്കാളിപ്പനിയും വ്യാപകമാണ്.ഇന്നലെ മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.7932 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. ഈ മാസം ഇരുപത് ദിവസം കൊണ്ട് സംസ്ഥാനത്തുണ്ടായത് 50 പനിമരണങ്ങൾ. അതിൽ 13 എണ്ണമാണ് സർക്കാർ സ്ഥിരീകരിച്ചത്. മഴയുടെ സാഹചര്യത്തിൽ, ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യത കൂടുതലെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും പ്രതിരോധ നടപടികൾ സമയബന്ധിതമായി സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

Advertisement