വേങ്ങ കിഴക്ക് എന്‍എസ്എസ് കരയോഗ കുടുംബ സംഗമം ഞായറാഴ്ച

Advertisement

ശാസ്താംകോട്ട. വേങ്ങ 2193 നമ്പര്‍ എന്‍എസ്എസ് കരയോഗ കുടുംബ സംഗമം 22ന് ഞായറാഴ്ച നടക്കും. രാവിലെ പത്തിന് മെഡിക്കല്‍ ക്യാംപ് മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്ജി ബൈജു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എ ജയകുമാര്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ചിന് പൊതു സമ്മേളനം എന്‍എസ്എസ് ട്രഷറര്‍ അഡ്വ. എന്‍ വി അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് സി. മണിയന്‍പിള്ള അധ്യക്ഷത വഹിക്കും.

എന്‍എസ്എസ് ട്രഷറര്‍ക്ക് സ്നേഹാദരവ്,പ്രതിഭകളെ ആദരിക്കല്‍,ചികില്‍സാ സഹായവിതരണം,സ്വയംസഹായസംഘം സെക്രട്ടറിമാര്‍ക്കുള്ള ഉപഹാരവിതരണം എന്നിവ നടക്കും.

യൂണിയന്‍ വൈസ് പ്രസിഡന്റ് ടി. സത്യവ്രതന്‍പിള്ള,യൂണിയന്‍ഭരണ സമിതി അംഗം ആര്‍ ജി പിള്ള,യൂണിയന്‍ സെക്രട്ടറി ആര്‍ ദീപു,കരയോഗം സെക്രട്ടറി ജി. രാധാകൃഷ്ണപിള്ള, ട്രഷറര്‍ ആര്‍. കെ. നായര്‍,ഭരണ സമിതി അംഗം ആര്‍. സുരേന്ദ്രന്‍പിള്ള, യൂണിയന്‍ പ്രതിനിധി കെ. ശിവന്‍പിള്ള,വനിതാ സമാജം പ്രസിഡന്റ് മായാറാണി, സെക്രട്ടറി സി. സുഷമകുമാരി ജനല്‍ കണ്‍വീനര്‍ എസ്. രാജേഷ് എന്നിവര്‍ പ്രസംഗിക്കും.

ജീവിത വിജയത്തില്‍ വായനയുടെ സ്വാധീനം എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹരികുറിശേരി, ലഹരിയും സാമൂഹികപ്രതിരോധവും എന്ന വിഷയത്തില്‍ നാഷണല്‍ സര്‍വീസ് സ്കീം കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി ഗോപകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഏഴുമുതല്‍ കലാസന്ധ്യ, സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ്.

Advertisement