രാഹുൽ ഗാന്ധി മാത്രമായിരിക്കില്ല കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി, ശശി തരൂരിന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം . രാഹുൽ ഗാന്ധി മാത്രമായിരിക്കില്ല കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ശശി തരൂരിന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം. രാഹുൽ ഗാന്ധി തന്നെ രാജ്യത്തെ നയിക്കണമെന്നതാണ് കോൺഗ്രസിന്റെ വികാരമെന്ന് നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരാമർശം തരൂർ ഒഴിവാക്കേണ്ടതായിരുന്നുവെന്ന വികാരത്തിലാണ് നേതാക്കൾ

രാഹുൽഗാന്ധി മാത്രമല്ല, മല്ലികാർജുൻ ഖർഗെയും ഒരുപക്ഷേ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായേക്കാം എന്നതായിരുന്നു ശശി തരൂരിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. എന്നാൽ തരൂരിന്റെ ഈ നിലപാട് പൂർണമായും തള്ളുകയാണ് ദേശീയ – സംസ്ഥാന നേതൃത്വങ്ങൾ. തരൂരിനെതിരെ നേതാക്കൾ പരസ്യമായി തിരിഞ്ഞില്ലെങ്കിലും പ്രസ്താവന ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന വികാരത്തിലാണ് നേതൃത്വം. തരൂരിന്റെ പ്രസ്താവനയെ തള്ളി സംസ്ഥാന നേതാക്കൾ രംഗത്ത് എത്തുകയും ചെയ്തു

Advertisement