കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിനു മുന്നിൽ ഏകദിന ഉപവാസം

പാലക്കാട്‌ .നെൽ കർഷകരോട് സംസ്ഥാന സർക്കാർ നാളുകളായി തുടർന്നുവരുന്ന കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തുന്നു.ഒന്നാം വിള നെല്ല് സംഭരണം യഥാസമയം ആരംഭിക്കുക,
സംഭരിച്ച നെല്ലിന്റെ തുക ലോൺ ആയി നൽകി വരുന്ന സർക്കാറിന്റെ സ്ഥിരം പരിപാടി ഉപേക്ഷിക്കുക,
സംഭരണ തുക വർദ്ധിപ്പിച്ച് എത്രയും പെട്ടെന്ന് തന്നെ കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

Advertisement