‘എന്നും എന്റെ ചക്കരമുത്ത്’; അച്ഛന്റെ കത്തുവായിച്ച് കണ്ണു നിറഞ്ഞ് നവ്യ നായർ

പിറന്നാൾ ദിവസം അച്ഛൻ തനിക്കായി എഴുതിയ കത്ത് വായിച്ച് വികാരനിർഭരയായി നടി നവ്യ നായർ. അടുത്ത ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവർക്കൊപ്പം നടത്തിയ ജന്മദിനാഘോഷ പരിപാടിയിലാണ് പിതാവ് രാജു നായർ എഴുതിയ കത്ത് വായിച്ച് നവ്യ കണ്ണുനീർ ഉതിർത്തത്.

‘‘മക്കൾ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. വർഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്.’’–ഇങ്ങനെയായിരുന്നു നവ്യയുടെ അച്ഛൻ പിറന്നാൾ കുറിപ്പിൽ എഴുതിയത്. കത്തുവായിക്കുന്നതിനിടയിൽ വാക്കുകൾ മുറിഞ്ഞുപോയെങ്കിലും നവ്യ വായന തുടർന്നു. ഒടുവിൽ കത്തുവായിച്ചു തീർത്ത താരം തൊണ്ടയിടറി കരഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപിടിക്കുകയായിരുന്നു.

നവ്യയുടെ 38ാം ജന്മദിനമാണ് പ്രിയപ്പെട്ടവരെല്ലാം ഒത്തുകൂടി ആഘോഷമാക്കിയത്. വീട്ടിലേക്ക് കടന്നുവരുന്ന താരത്തെ കാത്ത് സമ്മാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും നവ്യയുടെ മകനും ചടങ്ങിലുണ്ടായിരുന്നു.

Advertisement