ഒരു കാരണവശാലും ബിജെപിയുമായി ചേർന്നു പോകാനാകില്ല; അതൃപ്തി അറിയിച്ച് ജെഡിഎസ് സംസ്ഥാന ഘടകം

തിരുവനന്തപുരം:എൻഡിഎ സഖ്യത്തിൽ ചേർന്നതിൽ പാർട്ടി അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളാ ഘടകം. ഒരു കാരണവശാലും ബിജെപിയുമായി ചേർന്നു പോകാനില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി. കേരളാ ഘടകത്തിന്റെ വികാരം ദേവഗൗഡ ഉൾക്കൊണ്ടെന്നും മാത്യു ടി തോമസ് പറഞ്ഞു.

2006ൽ ദേശീയ ഘടകം എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. ഈ സമയത്തും കേരളാ ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നിൽക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുമെന്ന സൂചനയാണ് കേരളാ ഘടകം നൽകുന്നത്. ഈ മാസം 7ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും

Advertisement