പാളയത്ത് പോലീസ് വാഹനം വിളക്കുകാലില്‍ ഇടിച്ചു കയറി, ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു

തിരുവനന്തപുരം. പാളയത്ത് പോലീസ് വാഹനം വിളക്കുകാലില്‍ ഇടിച്ചു കയറിയ അപകടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ പോലിസുകാരന്‍ അജയകുമാറാണ് മരിച്ചത്.

രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റും വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

രാവിലെ 5 .30 യ്ക്കാണ് അപകടം സംഭവിച്ചത്. ഹൈവേയില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ പോകുമ്‌ബോഴാണ് അപകടം ഉണ്ടായത്. ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണം സംഭവിക്കാന്‍ കാരണമായത്. സാരമായി പരുക്കേറ്റ പോലീസുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Advertisement