തിരുവാർപ്പിൽ ബസുടമയെ മർദിച്ചതിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു; കേസ് ഹൈക്കോടതി തീർപ്പാക്കി

കൊച്ചി:
കോട്ടയം തിരുവാർപ്പിൽ ബസുടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചു. മാപ്പ് അപേക്ഷ സ്വീകരിക്കരുതെന്ന് ബസുടമ രാജ്‌മോഹൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു

Advertisement