മഴ കുറഞ്ഞില്ല; ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം ഉപേക്ഷിച്ചു

Advertisement

തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം കനത്ത മഴ കാരണം ഉപേക്ഷിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ ടോസ് പോലും ഇടാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് 2-നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. മൂന്നു മണിക്കും മൂന്നരയ്ക്കും അംപയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും ഔട്ട്ഫീല്‍ഡില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാല്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാളെ ഓസ്‌ട്രേലിയയും നെതര്‍ലന്‍ഡ്സും തമ്മിലാണ് കര്യവട്ടത്തെ അടുത്ത സന്നാഹ മത്സരം.

Advertisement