കരിങ്കരപ്പുള്ളിയിലെ യുവാക്കളുടെ മരണം: അറസ്റ്റിലായ സ്ഥലമുടമയെ റിമാൻഡ് ചെയ്തു

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മരണത്തെ തുടർന്ന് അറസ്റ്റിലായ സ്ഥലമുടമ അനന്തകുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. നരഹത്യ, തെളിവ് നശിപ്പിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെയാണ് യുവാക്കൾ അനന്തകുമാറിന്റെ പറമ്പിലേക്ക് എത്തുന്നതും പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കടിച്ച് മരിക്കുന്നതും. സതീശൻ, ഷിജിത്ത് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കണ്ട അനന്തകുമാർ ഇവ ആരുമറിയാതെ കുഴിച്ചിടുകയായിരുന്നു. യുവാക്കളെ കാണാതായതിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കണ്ടെത്തുന്നതും അനന്തകുമാറിനെ പിടികൂടിയതും.

Advertisement