പക്ഷാഘാതം സംഭവിച്ച അധ്യാപികയ്ക്ക് പൂര്‍ണആനുകൂല്യം, ഭിന്നശേഷി കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

തിരുവനന്തപുരം. പക്ഷാഘാതം സംഭവിച്ച അധ്യാപികയ്ക്ക് പൂര്‍ണആനുകൂല്യം നല്‍കണമെന്ന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ് സര്‍ക്കാര്‍ അംഗീകരിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള റാണികോവില്‍ നഴ്‌സറി സ്‌കൂളിലെ അധ്യാപിക നാജാ ഖാദറാണ് പക്ഷാഘാതം സംഭവിച്ച് പൂര്‍ണമായി അബോധാവസ്ഥയില്‍ ആയത്.
സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റില്‍ ഫയല്‍ ചെയ്ത ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇവരെ സൂപ്പര്‍ ന്യൂമററി ആയി സര്‍വീസില്‍ നിലനിര്‍ത്തി വിരമിക്കല്‍ തീയതിവരെയോ ജീവിതാവസാനം വരെയോ ഇതിലേതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ മുഴുവന്‍ ശമ്പളവും വാര്‍ഷിക ഇന്‍ക്രിമെന്‌റും ഗ്രേഡ് പ്രമോഷനും ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്എച്ച് പഞ്ചാപകേശന്റെ ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായത്.

Advertisement