അമ്പലപ്പുഴയിൽ ഭിന്നശേഷിക്കാരനായ യുവാവ് പൊള്ളലേറ്റ് മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്

ആലപ്പുഴ:
അമ്പലപ്പുഴയിൽ ഭിന്നശേഷിക്കാരനായ യുവാവ് പൊള്ളലേറ്റ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ മാതാവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കിഴക്കേനട മകം വീട്ടിൽ മഹേഷാണ്(35) മരിച്ചത്. മാതാവ് ശോഭനക്കാണ്(63) ഗുരുതരമായി പൊള്ളലേറ്റത്. ശോഭനയും മഹേഷും മാത്രമാണ് വീട്ടിൽ താമസം. മഹേഷിന്റെ അച്ഛൻ നാല് വർഷം മുമ്പ് മരിച്ചിരുന്നു. ആത്മഹത്യാ ശ്രമമെന്നാണ് സൂചന.

Advertisement