മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകി ആർഎസ്പി ലെനിനിസ്റ്റ്

തിരുവനന്തപുരം:
മന്ത്രിസഭാ പുനസംഘടനയിൽ കോവൂർ കുഞ്ഞുമോന് പരിഗണന ആവശ്യപ്പെട്ട് ആർഎസ്പി ലെനിനിസ്റ്റ് കത്തു നൽകി. തുടർച്ചയായി അഞ്ചു പ്രാവശ്യം കുന്നത്തൂരിൽ നിന്നും വിജയിച്ച സീനിയർ എംഎൽഎ ആയ കുഞ്ഞുമോനെ മന്ത്രിയാക്കണം എന്നാണ് ആവശ്യം. കോവൂർ കുഞ്ഞുമോൻ എംഎൽഎ, പി.ടി ശ്രീകുമാർ, സാബു ചക്കുവള്ളി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയൻ,ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ, സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർക്ക് കത്ത് നൽകിയത്.
ആർഎസ്പി ലെനിനിസ്റ്റിന് രൂപം നൽകി ബഹുഭൂരിപക്ഷം പ്രവർത്തകരെയും ഇടതുമുന്നണിക്കൊപ്പം നിർത്തിയ കോവൂർ കുഞ്ഞുമോന് മന്ത്രിസ്ഥാനം കിട്ടുന്നത് ഇടതുമുന്നണിക്ക് ശക്തി പകരുമെന്നും ബോർഡ്- കോർപ്പറേഷൻ സ്ഥാനങ്ങൾ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.ടി ശ്രീകുമാർ പറഞ്ഞു.

Advertisement