കുണ്ടറയില്‍ പിഞ്ചുകുഞ്ഞിന് മരുന്ന് ഇല്ലാതെ വാക്‌സിനെടുത്ത നേഴ്‌സുമാരെ സസ്‌പെന്റ് ചെയ്തു

Advertisement

കുണ്ടറ: പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് നിറയ്ക്കാതെ വാക്‌സിന്‍ എടുത്തു. വാക്‌സിന്‍ എടുക്കാന്‍ ആരോഗ്യകേന്ദ്രത്തില്‍ കൈകുഞ്ഞുമായെത്തിയ അമ്മ ജീവനക്കാര്‍ തമ്മില്‍ വഴക്കടിക്കുന്നത് മൂലം കുറെ സമയം പുറത്ത് കാത്തിരിക്കുകയായിരുന്നു. വഴക്കിനിടയില്‍ ദേഷ്യത്തോടെ വന്ന നേഴ്‌സായ ഷീബ അമ്മയേയും കുഞ്ഞിനേയും അകത്തേക്ക് വിളിച്ച് അശ്രദ്ധയോടെ വാക്‌സിന്‍ എടുത്തു. മരുന്ന് നിറക്കാത്ത വാക്‌സിന്‍ എടുത്തത് കണ്ട കുട്ടിയുടെ അമ്മ ചോദിച്ചപ്പോള്‍ ക്ഷമിക്കണം എന്ന് പറഞ്ഞ് വീണ്ടും ഇന്‍ജക്ഷന്‍ എടുക്കാന്‍ നഴ്‌സുമാര്‍ തയ്യാറെടുക്കുമ്പോള്‍ രക്ഷാകര്‍ത്താവ് സമ്മതിച്ചില്ല. ഉടന്‍ തന്നെ കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി. വിവരം പുറത്തറിഞ്ഞതോടെ ആളുകള്‍ ക്ഷുഭിതരായി ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്ന് ജില്ലാ ഇമ്മ്യൂണൈസേഷന്‍ ഓഫീസര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Advertisement