സെക്രട്ടറിയേറ്റ് അനക്സ് 2 വില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു,ഏഴ് മെറ്റല്‍ ഡിറ്റക്ടറും 101 ക്യാമറകളും,2.53 കോടി

തിരുവനന്തപുരം . സെക്രട്ടറിയേറ്റ് അനക്സ് 2 വില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു.ഓഫീസ് പരിസരത്ത് പുതിയ സിസിടിവികള്‍ സ്ഥാപിച്ച വകയില്‍ 2.53 കോടി രൂപ അനുവദിച്ചു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിന് പണം അനുവദിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി

ഏഴ് മെറ്റല്‍ ഡിറ്റക്ടറും 101 ക്യാമറകളുമാണ് സ്ഥാപിച്ചത്. ആറുമാസത്തെ സംഭരണശേഷിയുള്ള ക്യാമറകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമാണ് തുക അനുവദിച്ചത്

മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരുടെ ഓഫീസാണ് അന്ക്സ് ടുവില്‍ പ്രവര്‍ത്തിക്കുന്നത്

Advertisement