കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

Advertisement

ന്യൂഡെല്‍ഹി . കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു . കേരളത്തിൽ നിന്ന് 5 പേർ പുരസ്കാരത്തിന് അർഹരായി. നാടകരചനയ്ക്ക് സിഎൽ ജോസിനും ഓട്ടൻതുള്ളലിൽ കലാമണ്ഡലം പ്രഭാകരനും കഥകളി ചമയത്തിന് നമ്പിരത്ത് അപ്പുണി തരകനുമാണ് പുരസ്ക്കാരം ലഭിച്ചത്.. ഭരതനാട്യത്തിന് വിലാസിനി ദേവി കൃഷ്ണപിള്ളയും കർണാടക സംഗീതത്തിന് മങ്ങാട് കെ നടേശന്യം പുരസ്കാരത്തിന് അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നാളെ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ സമ്മാനിക്കും

Advertisement