അമ്മയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കാസര്‍ഗോഡ്. ഉദുമയിൽ അമ്മയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം സ്വദേശി റുബീന മകള്‍ അഞ്ചു വയസുകാരി അനാന മറിയം എന്നിവരാണ് മരിച്ചത്. ഇരുവരെയും ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പന്ത്രണ്ടരയോടെ സമീപത്തെ ആളില്ലാത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ
മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.