പുതുപ്പള്ളിയിൽ 72.91 ശ​ത​മാ​നം പോ​ളി​ങ്; ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ

Advertisement

കോ​ട്ട​യം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി അ​ന്ത​രി​ച്ച​തോ​ടെ ഒ​ഴി​വു വ​ന്ന​ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 72.91 ശ​ത​മാ​നം പോ​ളി​ങ്. 1,76,412 വോ​ട്ട​ർ​മാ​രി​ൽ 1,28,624 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​താ​യാ​ണു പ്രാ​ഥ​മി​ക ക​ണ​ക്ക്. 86,131 പു​രു​ഷ​ന്മാ​രി​ൽ 64,084 പേ​രും 90,277 സ്ത്രീ​ക​ളി​ൽ 64,538 പേ​രും 4 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രി​ൽ 2പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​ന്തി​മ പോ​ളി​ങ് ശ​ത​മാ​ന​വും ക​ണ​ക്കും പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ​മാ​ർ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​തി​നു ശേ​ഷ​മേ ല​ഭ്യ​മാ​കൂ.

ചൊവ്വാഴ്ച രാ​വി​ലെ 7ന് 182 ​ബൂ​ത്തു​ക​ളി​ലും കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. വൈ​കി​ട്ട് 6മ​ണി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ എ​വി​ടെ​യും വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ന് ത​ക​രാ​റു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ് കാ​സ്റ്റി​ങ് ഉ​ണ്ടാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ക​ല​ക്‌​ട്രേ​റ്റി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ലൂ​ടെ ത​ത്സ​മ​യം നി​രീ​ക്ഷി​ച്ചു. ഇ​ട​യ്ക്കൊ​ക്കെ ക​ന​ത്ത മ​ഴ പെ​യ്തെ​ങ്കി​ലും വോ​ട്ടി​ങ്ങി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ല്ല.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി. ​തോ​മ​സ് മ​ണ​ർ​കാ​ട് ക​ണി​യാം​കു​ന്ന് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ പു​തു​പ്പ​ള്ളി ജോ​ർ​ജി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ 9 മ​ണി​യോ​ടെ അ​മ്മ മ​റി​യാ​മ്മ ഉ​മ്മ​നും സ​ഹോ​ദ​രി​മാ​ർ​ക്കു​മൊ​പ്പം എ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ലി​ജി​ൻ ലാ​ൽ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ കു​റി​ച്ചി​ത്താ​നം സ്വ​ദേ​ശി​യാ​യ​തി​നാ​ൽ പു​തു​പ്പ​ള്ളി​യി​ൽ വോ​ട്ടി​ല്ല. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ കു​ടും​ബ​സ​മേ​തം പാ​മ്പാ​ടി എം​ജി​എം ഹൈ​സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Advertisement