വിഡി സതീശന് ഡിവൈഎഫ്ഐയുടെ വക്കീൽ നോട്ടീസ്

മലപ്പുറം.പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീൽ നോട്ടീസ്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വക്കീൽ നോട്ടീസ് അയച്ചത്. തുവ്വൂർ കൊലപാതകക്കേസ് പ്രതി വിഷ്ണു മുൻ ഡിവൈഎഫ്ഐക്കാരൻ ആയിരുന്നു എന്ന പരാമർശം വിഡി സതീശൻ പിൻവലിച്ചു മാപ്പ് പറയണം എന്ന് ആണ്ആവശ്യം. ഒരാഴ്ചക്കകം പരസ്യമായി വാർത്ത സമ്മേളനം വിളിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ പറയുന്നു.

Advertisement