നടന്‍ ജോയ് മാത്യുവിന് കാറപകടത്തില്‍ പരുക്ക്

Advertisement

നടന്‍ ജോയ് മാത്യുവിന് കാറപകടത്തില്‍ പരുക്ക്. ചാവക്കാട്  മന്ദലാംകുന്ന് ദേശീയപാതയില്‍ നടന്‍ സഞ്ചരിച്ച കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യുവിനും വാന്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ല. ഇരുവരേയും ഉടന്‍ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

Advertisement