ഉത്രാട ദിനത്തിൽ സംസ്ഥാനത്തു ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം,ഒന്നും രണ്ടും സ്ഥാനം തെറ്റിയില്ല

തിരുവനന്തപുരം.ഉത്രാട ദിനത്തിൽ സംസ്ഥാനത്തു ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം.
കഴിഞ്ഞ വർഷം 112 കോടിയായിരുന്നു മദ്യ വിൽപ്പന.നാലു കോടി രൂപയുടെ അധിക വില്പനയാണ് നടന്നത്.ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്.1.06 കോടി രൂപയുടെ മദ്യം വിറ്റു.രണ്ടാം സ്ഥാനത്തുള്ള കൊല്ലം ആശ്രാമം ഔട്ലെറ്റിൽ 1.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഓണക്കാലത്തെ മുഴുവൻ വിൽപ്പനയിലും ഇക്കുറി വലിയ വർദ്ധനവുണ്ടാകുമെന്നാണ് ബെവ്കോ വിലയിരുത്തൽ.

Advertisement