കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Advertisement

തിരുവനന്തപുരം .കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.ഞാവേലിക്കോണം സ്വദേശി റഹീമാണ് പിടിയിലായത്.കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം.വീട്ടിൽ കിണറില്ലാത്തതിനാൽ അയൽപക്കത്തെ ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും വെള്ളം കോരുന്നതിനായി എത്തിയതായിരുന്നു പെൺകുട്ടി . ഈ സമയം വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെൺകുട്ടിയെ പുറകിലൂടെ വന്ന് ലൈംഗികമായി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.പെൺകുട്ടി ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തി. അയൽ വാസികളെ കണ്ട് പരിഭ്രാന്തനായ പ്രതിഅക്രമി ഓടി രക്ഷപ്പെട്ടു.
പീഡനവിവരം പെൺകുട്ടിയും മാതാവും ചേർന്ന് കിളിമാനൂർ പോലീസിനെ അറിയിച്ചു.
തുടർന്ന് പോലീസ് പ്രതിയ്ക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു.
റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂരിലെ ബാറിനു സമീപം അക്രമാസക്തനായി നിന്ന പ്രതിയെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കിളിമാനൂർ എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement