പിതാവിനെ പതിനഞ്ചുകാരൻ കൊലപ്പെടുത്താൻ ശ്രമിച്ചു,ഗുരുതരമായി പരിക്കേറ്റ പിതാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ

Advertisement

തിരുവനന്തപുരം. പിതാവിനെ പതിനഞ്ചുകാരൻ കൊലപ്പെടുത്താൻ ശ്രമിച്ചു.സുഹൃത്തിന്റെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച ശേഷം ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
കൊലപാതക ശ്രമത്തിന് ശേഷം കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഗുരുതരമായി പരിക്കേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് തിരുവനന്തപുരം പോത്തൻകോടായിരുന്നു സംഭവം..
മർദ്ദിച്ചതിലുള്ള വൈരാഗ്യം മൂലം പത്താം ക്ലാസ് വിദ്യാർത്ഥി സുഹൃത്തിന്റെ സഹായത്തോടെ പിതാവിനെ
കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.. പിതാവിന്റെ കണ്ണിൽ
മുളക് പൊടി തേച്ച് വായിൽ തുണി തിരുകി കയറ്റി കമഴ്ത്തി കിടത്തി ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
ബഹളം കേട്ടു നാട്ടുകാർ എത്തിതോടെ പതിനഞ്ചുകാരൻ മുറിക്കുള്ളിൽ കയറി ആത്മഹത്യക്കു ശ്രമിച്ചു.
പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നാണ്
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പിതാവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സുഹൃത്തിനായി പോലീസ്
അന്വേഷണം നടത്തുകയാണ്

Advertisement