വാക്ക് തര്‍ക്കത്തിനിടെ അക്രമം; യുവാവിനെ തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

Advertisement

കൊല്ലം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങര കണിയാന്‍കടവിന് സമീപത്ത് വച്ച് ഉണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ യുവാവിനെ തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ശക്തികുളങ്ങര, മീനത്തുചേരി അരവിളയില്‍ കഴക്കൂട്ടത്തിറക്കത്ത് പോള്‍ സേവിയര്‍ ആണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്.

ശക്തികുളങ്ങര കണിയാന്‍ കടവില്‍ തറയില്‍ വീട്ടില്‍ ജോസഫ് മകന്‍ ഡിസ്ക്കോ ജോസ് എന്ന ജോസിനെയാണ് മാരകമായി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശക്തികുളങ്ങര പോലീസ് ജോസിന്‍റെ മൊഴിയുടേയും മറ്റ് സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ അനൂപിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശ, ദിലീപ്, അജയകുമാര്‍, പ്രദീപ്, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement