മദ്യപാനത്തിനിടെ വാക്ക് തര്‍ക്കം; സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം. മദ്യപാനത്തിനിടെയുണ്ടായ വാക്ക്തര്‍ക്കത്തില്‍ സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. പള്ളിത്തോട്ടം, കൗമുദി നഗര്‍ ഷിബിന്‍ നിവാസില്‍ ഷിബിന്‍(32) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ ഷിബിനും സുഹൃത്തായ ജാക്സണും ചേര്‍ന്ന് ഷിബിന്‍റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പ്രകോപിതനായ പ്രതി കൈയ്യില്‍ കിട്ടിയ കത്തി ഉപയോഗിച്ച് ജാക്സനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിത്തോട്ടം പോലീസ് പ്രതിയായ ഷിബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ എഡിസന്‍, എസ്.സി.പി.ഓ മാരായ തോമസ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്യ്തു.

Advertisement