വായനക്കാര്‍ക്ക് രുചികരമായി രചന നടത്തുക എന്നതാണ് എഴുത്തുകാരുടെ മുന്നിലുള്ള വെല്ലുവിളി,ഡോ സി ഉണ്ണികൃഷ്ണന്‍

Advertisement

ശാസ്താംകോട്ട. സമൂഹം നേരിടുന്ന തീവ്ര പ്രശ്നങ്ങള്‍ വായനക്കാര്‍ക്ക് രുചികരമായി ചര്‍ച്ച ചെയ്യുക എന്നതാണ് എഴുത്തുകാരുടെ മുന്നിലുള്ള വെല്ലുവിളി എന്നുസാഹിത്യ അക്കാഡമി അംഗം ഡോ സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
യുവ നോവലിസ്റ്റ് അഥീന ശാസ്താംകോട്ട രചിച്ച് സുജിലി പ്രസിദ്ധീകരിച്ച ജീവിതതാളം എന്ന നോവലിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കാരാളിമുക്കില്‍ നടന്ന പരിപാടിയില്‍. നോവലിസ്റ്റ് ഹരികുറിശേരി ആദ്യ കോപ്പി ഏറ്റുവാങ്ങി . ഗ്രന്ഥശാല പ്രസിഡന്റ് കെഎസ് ബാലന്‍ അധ്യക്ഷത വഹിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് വിഎം സദാശിവന്‍പിള്ള പുസ്തകാവതരണം നടത്തി.ആര്‍ അരുണ്‍കുമാര്‍, ആര്‍ ചന്ദ്രന്‍പിള്ള, ആര്‍ പുഷ്പരാജന്‍,കെ രഘു,ടി രാധാകൃഷ്ണന്‍, നോവലിസ്റ്റ് അഥീന(റംല എസ്ആര്‍കെ) എന്നിവര്‍ പ്രസംഗിച്ചു

Advertisement