ഒരു കോടി രൂപ വിലവരുന്ന കടൽ കുതിരകളുമായി യുവാവ് പിടിയിൽ

Advertisement

പാലക്കാട്‌. ഒരു കോടി രൂപ വിലവരുന്ന കടൽ കുതിരകളുമായി യുവാവ് പിടിയിൽ.ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.മരുന്ന് നിർമാണത്തിനും ലഹരിക്കായുമാണ് പ്രാധാനമായും കടൽ കുതിരകളെ ഉപയോഗിക്കുന്നത്


അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളം രൂപ വില വരുന്ന 96 കടൽ കുതിരകളുമായാണ് ചെന്നൈ സ്വദേശി എഴിൽ സത്യ പിടിയിലായത്.രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് പാലക്കാട്‌ ബസ്റ്റാന്റ് പരിസരത്ത് നിന്ന് പ്രതി വലയിലായത്

മൊബൈൽ ബോക്സിൽ കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കടൽ കുതിരകൾ.ഇന്ത്യൻ വന്യജീവി സംരക്ഷണനിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്നവയാണ് കടൽ കുതിരകൾ.ഇവയുടെ ശേഖരണവും വ്യാപാരവും നിരോധിക്കുന്ന മോറട്ടോറിയം 2001 മുതൽ പ്രാബല്ല്യത്തിലുണ്ട്.കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് വനം വകുപ്പ്

Advertisement