ഗവിയിൽ വനം വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് തൊഴിലാളി പ്രതിഷേധം

Advertisement

പത്തനംതിട്ട. ഗവിയിൽ വനം വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് തൊഴിലാളി പ്രതിഷേധം.
8 ഉദ്യോഗസ്ഥരെയാണ് തൊഴിലാളികൾ പൂട്ടിയിട്ടത്. കഴിഞ്ഞദിവസം രാത്രി കറണ്ട് പോയതിനെ തുടർന്നുണ്ടായ തർക്കത്തിൽ തൊഴിലാളിയെ മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ചു എന്നാണ് ആരോപണം.
200 ൽ അധികം തൊഴിലാളികളാണ് പണിമുടക്കിയത് തൊഴിലാളിയെ മർദ്ദിച്ച മൂന്നു ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

മൂഴിയാർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് എത്തി സമരക്കാരുമായി ചർച്ച നടത്തി. തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യം നാളെ രാവിലെ പരിഗണിക്കാമെന്ന് വനം വികസന കോർപ്പറേഷൻ എംഡി ഉറപ്പുനൽകി. ഇതേ തുടർന്ന് തൊഴിലാളികൾ ഗേറ്റ് പൂട്ടിയുള്ള സമരം അവസാനിപ്പിച്ച് താൽക്കാലികമായി പിൻവാങ്ങുകയായിരുന്നു. നാളെ തൊഴിലാളിയെ മർദ്ദിച്ച മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

Advertisement