തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു, കുടുംബവഴക്കെന്ന് പൊലീസ്

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്.

കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാം ജെ വൽസലാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ചികിത്സയിലിരിക്കെ, ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണം. കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസന്റായിരുന്നു സാം ജെ വൽസലാം.

Advertisement