മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടിപടികളുമായി കോഴിക്കോട് സിറ്റി പൊലീസ്

Advertisement

കോഴിക്കോട്.മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടിപടികളുമായി കോഴിക്കോട് സിറ്റി പൊലീസ്. സ്ഥിരമായി ലഹരിമരുന്ന് കേസുകളിൽ പിടിയിലാകുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കാപ്പ മോഡലിൽ ‘പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിംഗ് ‘ നിയമം ജില്ലയിലും നടപ്പിലാക്കി. സമൂഹ മാധ്യമങ്ങൾ വഴി മയക്കു മരുന്ന് വിൽപ്പന നടത്തുന്നവരെ സൈബർ പൊലീസിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നതായും സിറ്റി പൊലീസ് കമ്മീഷണർ രാജ് പാൽ മീണ പറഞ്ഞു.


ഈ വർഷം ഇതുവരെ 1716 മയക്കുമരുന്നു കേസുകളാണ് കോഴിക്കോട് സിറ്റി പരിധിയിൽ രജിസ്റ്റർ ചെയ്തത്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയടക്കം കർശനമാക്കിയത് ഇത്തരം സംഘങ്ങളെ പിടികൂടുന്നതിൽ സഹായകമായെന്നാണ് പൊലീസ് വിലയിരുത്തൽ. ലഹരിക്കേസുമായി ബന്ധപ്പെട്ട് സ്ഥിരം പിടിയിലാകുന്ന 17 പേരുടെ വിവരങ്ങൾ കോഴിക്കോട് സിറ്റി പൊലീസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ഇതിൽ ഒരാൾക്കെതിരെ ‘പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിംഗ് ‘ നിയമം ചുമത്തിയിട്ടുണ്ട്.

52.5 കിലോഗ്രാം കഞ്ചാവും 1757 ഗ്രാം എംഡിഎംഎ യും ഈ വർഷം പിടികൂടി. കൂടുതൽ ലഹരി ഉപയോഗിക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടായി മാർക്ക് ചെയ്യാനും ഇവിടങ്ങളിൽ നിരീക്ഷണം കർശനമാക്കാനുമാണ് പൊലീസ് തീരുമാനം.

Advertisement