ജനമനസിനെ അട്ടിമറിക്കാന്‍ മാധ്യമങ്ങള്‍ നിരന്തരം കള്ളപ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം .മാധ്യമങ്ങള്‍ ജനമനസിനെ അട്ടിമറിക്കാന്‍ നിരന്തരം കള്ളപ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. നിഷ്പക്ഷത നടിക്കുന്നു, രാഷ്ട്രീയ എതിർപ്പുള്ളവർ ആ നിലപാട് സ്വീകരിക്കും

എന്നാൽ മാധ്യമങ്ങൾ എല്ലാ നേരും നെറിയും ഉപേഷിക്കുന്നു. ജന മനസിനെ അട്ടിമറിക്കാൻ നിരന്തര കള്ളം പ്രചരിപ്പിക്കുകയാണ്. ഒരു നാണവുമില്ലാതെ ആ പണിയെടുക്കുന്നു. ഇതിൻ്റെ ഭാഗമായി വാർത്തകൾ പടച്ചുവിടുന്നു. ജനങ്ങളെ എല്‍ഡിഎഫിനെതിരെ തിരിക്കാൻ ശ്രമം. ഏശാതെ വന്നതോടെ കൂടുതൽ വാശി ‘

കെ റെയിൽ എതിർത്തത് ഉദാഹരണം ആണ്. വന്ദേ ഭാരത് വന്നപ്പോൾ കണ്ട കാഴ്ചയെന്താണ്. വേഗ റെയിലിനെ ജനം ആഗ്രഹിക്കുന്നു. സംസ്ഥാനം മാത്രം തീരുമാനിച്ചാൽ സിൽവർ ലൈൻ നടപ്പാക്കാനാവില്ല. കേന്ദ്രത്തിന് നിലവിൽ അനുകൂല പ്രതികരണമില്ല. ഒരു കാലത്ത് അംഗീകാരം തരേണ്ടി വരും. തങ്ങളായിട്ട് തത്കാലം മുന്നോട്ട് പോകുന്നില്ലെന്നും പിണറായി പറഞ്ഞു

Advertisement